CLOSE

തിങ്കളാഴ്ച മുതല്‍ തുടങ്ങേണ്ടിയിരുന്ന കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

Share

തിരുവനന്തപുരം: വരുന്ന തിങ്കളാഴ്ച തുടങ്ങാനിരുന്ന കേരള സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ പി.ജി പരീക്ഷകള്‍ മാറ്റി. രണ്ടാം സെമസ്റ്റര്‍ എംഎ, എം.എസ്സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകള്‍ ഡിസംബര്‍ ആറു മുതലാണ് നടക്കുക.

22-ാം തീയതി യു.ജി.സി നെറ്റ് പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. യൂണിവേഴ്സിറ്റി യൂണിയന്‍ ഉള്‍പ്പെടെ അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍വകലാശാലയുടെ നടപടി. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

15-ാം തീയതി മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകളാണ് 22, 24, 26 തീയതികളിലേക്ക് ഷെഡ്യൂള്‍ ചെയ്തത്. ഇതാണ് ഇപ്പോള്‍ വീണ്ടും പുനഃക്രമീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *