CLOSE

മക്കളെ ഉപേക്ഷിച്ചു കടന്ന വീട്ടമ്മയും കാമുകനും ഒരു വര്‍ഷത്തിനുശേഷം പിടിയില്‍

Share

അരൂര്‍: ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനോടോപ്പം കടന്ന യുവതി ഒരു വര്‍ഷത്തിനു ശേഷം പിടിയിലായി.

കാമുകനെയും കസ്റ്റഡിയിലെടുത്തു. എരമല്ലൂര്‍ കറുകപ്പറമ്പില്‍ വിദ്യാമോള്‍ (34), കാമുകന്‍ കളരിക്കല്‍ കണ്ണാട്ട് നികര്‍ത്ത് ശ്രീക്കുട്ടന്‍ (33) എന്നിവരാണ് അരൂര്‍ പോലീസിന്റെ പിടിയിലായത്. വിദ്യയ്ക്ക് 13 വയസുള്ള മകളും 5 വയസുള്ള മകനുമുണ്ട്. വിദ്യാമോളുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് ഒരു വര്‍ഷം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് ഇരിങ്ങാലക്കുടയില്‍ ഒളിച്ചു താമസിച്ചു വന്ന ഇവരെ അരൂര്‍ സി.ഐ.പി.എസ് സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ എസ്.ഐ
അഭിരാം, എ.എസ്.ഐ കെ ബഷീര്‍, സീനിയര്‍ സി.പി ഒ സിനിമോള്‍, സി.പി.ഒ സിനുമോന്‍ എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *