CLOSE

പ്രദേശത്തെ മുഴുവന്‍ ക്ലബ്ബുകള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ വലിയ പാറയിലെ കളിസ്ഥലം പൊതു കളിസ്ഥലമാക്കി മാറ്റണമെന്ന് കൈരളി പുരുഷ സ്വയം സഹായ സംഘം വാവടുക്കം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു

Share

പ്രദേശത്തെ മുഴുവന്‍ ക്ലബ്ബുകള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ വലിയ പാറയിലെ കളിസ്ഥലം പൊതു കളിസ്ഥലമാക്കി മാറ്റണമെന്ന് കൈരളി പുരുഷ സ്വയം സഹായ സംഘം വാവടുക്കം പത്താം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവന്‍ ഉദ്ഘാടനം ചെയ്തു.
ചേരിപ്പാടി സബ് സെന്ററില്‍ ആഴ്ചയില്‍ ഒരു ദിവസം ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും വാവടുക്കം പ്രദേശത്ത് ഒരു അംഗണ്‍വാടി അനുവദിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംഘം പ്രസിഡന്റ് പി കുഞ്ഞബു അദ്ധ്യക്ഷത വഹിച്ചു.
ജയപ്രസാദ് പി സ്വാഗതം പറഞ്ഞു. പി രാജന്‍ പ്രമേയം അവതരിപ്പിച്ചു.
ബി എം ഹസി നാര്‍ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. പി എം ജോസഫ്
സുരേഷ് കുമാര്‍ എ, എന്‍ വി നാരായണന്‍,സദാശിവന്‍ കെ, രതീഷ് പി, ഇബ്രാഹിം എം, കാവ്യശ്രീ ചന്ദ്രന്‍ മുല്ലച്ചേരി, മനോഹരന്‍ ടി എന്നിവര്‍ സംസാരിച്ചു.
സതീശന്‍ ടി വി നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി പി കുഞ്ഞബു പ്രസിഡന്റ്
മനോഹരന്‍ ടി വൈ പ്രസിഡന്റ്, ജയപ്രസാദ് പി സെക്രട്ടറി, സതീശന്‍ ടി വി ജോയിന്റ് സെക്രട്ടറി, ബി എം ഹസിനാര്‍ ട്രഷററായും തിരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *