CLOSE

വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പരുകള്‍ റജിസ്റ്റര്‍ ചെയ്യണം

Share

തിരുവനന്തപുരം: എസ്എംഎസ് വഴി വാട്ടര്‍ ബില്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി എല്ലാ കുടിവെള്ള ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പരുകള്‍ വാട്ടര്‍ അതോറിറ്റി വെബ്‌സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് https://epay.kwa.kerala.gov.in/register എന്ന ലിങ്ക് ഉപയോഗിച്ച് മൊബൈല്‍ നമ്പരുകള്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സ്വന്തമായോ അതത് സെക്ഷന്‍ ഓഫിസുകള്‍ വഴിയോ അക്ഷയ സെന്ററുകളെ സമീപിച്ചോ മൊബൈല്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അവസാന അഞ്ചു മാസങ്ങളിലെ ബില്‍ വിവരങ്ങളും മുന്‍ ഉപഭോഗ വിവരങ്ങളും അറിയാനും ഏറ്റവും പുതിയ ബില്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇ-പേ പോര്‍ട്ടല്‍ വഴി സാധിക്കും. വാടകവീടുകളുടെ കാര്യത്തില്‍ വീട്ടുടമയുടെ ഫോണ്‍ നമ്പരാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. വീട്ടുടമയ്ക്ക് എസ്എംഎസ് അറിയിപ്പു ലഭിക്കും.

നിലവില്‍ എസ്എംഎസ് വഴി ബില്ല് നല്‍കുന്ന രീതി മികച്ച പ്രതികരണമാണുണ്ടാക്കുന്നത്. എസ്എംഎസ് ലഭിക്കുന്നതുകൊണ്ട് കൂടുതല്‍ ഉപഭോക്താക്കള്‍ കൃത്യമായി ബില്ലടയ്ക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോളും ഹരിത പ്രോട്ടോക്കോളും പാലിക്കാനും മൊബൈല്‍ ഗവേര്‍ണന്‍സിന് പ്രചാരം നല്‍കാനുമുള്ള യത്‌നത്തിന്റ ഭാഗമായാണ് എസ്എംഎസ് ബില്ലിങ്ങിന് പ്രചാരം നല്‍കുന്നതെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published.