കോഴിക്കോട് : പന്തീരാങ്കാവില്‍ കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായതായി സംശയം. ചര്‍ദ്ദിയും വയറിളക്കത്തെയും തുടര്‍ന്ന് 12 കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോസ്റ്റലിലെത്തി പരിശോധന നടത്തുകയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ ഭക്ഷ്യ വിഷബാധയാണോ എന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂ.
അതേസമയം, ഇവിടെ കഴിയുന്ന ചില കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇവരെ ഹോസ്റ്റല്‍ അധികൃതര്‍ വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. എന്നാല്‍, മറ്റുള്ള കുട്ടികള്‍ക്ക് വേണ്ട ശ്രദ്ധ നല്‍കിയിരുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇങ്ങനെയൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നതായി പഞ്ചായത്തിനും അറിവില്ല. ഇവിടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല. അതേസമയം, മുഴുവന്‍ വിദ്യാര്‍ത്ഥികളെയുെ കോവിഡ് ടെസ്റ്റ് നടത്താനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.