കാട്ടുപന്നിയുടെ ആക്രമണം, കേന്ദ്ര സര്‍ക്കാരുമായുള്ള വനംമന്ത്രിയുടെ നിര്‍ണ്ണായക കൂടിക്കാഴ്ച നാളെ നടക്കും. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കേണ്ടത് കേന്ദ്രമാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന് പ്രതികരിച്ചു. സംരക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെ വന്യമൃഗങ്ങളെ കൊല്ലാന്‍ ആവശ്യപ്പെടുന്നതില്‍ വൈരുധ്യമുണ്ട്.
വിശദമായ പദ്ധതി രേഖയുമായാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്നും മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനം വരുന്നതോടെ കര്‍ഷകരുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാകും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവുമായുള്ള കൂടിക്കാഴ്ച നാളെ വൈകിട്ട് 4 മണിക്ക്.
അതേസമയം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വനംവകുപ്പിന്റെ അനുവാദത്തോടെ തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കുമാണ് നിലവില്‍ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാന്‍ അനുമതിയുള്ളത്. എന്നാല്‍, ക്ഷുദ്രജീവിയായി ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഇവയെ വനത്തിന് പുറത്ത് വെച്ച് ആര്‍ക്ക് വേണമെങ്കിലും കൊല്ലാം. അതിന് വനംവകുപ്പിന്റെ അനുമതി ആവശ്യമില്ല.
വിഷം കൊടുത്തോ വൈദ്യുതാഘാതം ഏല്പിച്ചോ കൊല്ലാന്‍ പാടില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വിജ്ഞാപനം ഇറക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുക. സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കേരളം ഇക്കാര്യം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. മന്ത്രിതല ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.