CLOSE

മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

Share

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

അന്വേഷണം നടത്തി ആവശ്യമെങ്കില്‍ സെക്യൂരിറ്റി ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സെക്യൂരിറ്റി ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സെക്യൂരിറ്റി ഓഫീസറുടെ കീഴില്‍ നടത്തണം. സെക്യൂരിറ്റി ജീവനക്കാര്‍ പരിശീലനം നല്‍കാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

സംഭവത്തില്‍ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പോലീസ് കമ്മീഷണറും മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കൈമാറാനാണ് നിര്‍ദേശം.

വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ബന്ധുവിന് കൂട്ടിരിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ആറ്റിങ്ങല്‍ സ്വദേശി അരുണ്‍ ദേവ്. വാര്‍ഡില്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പ്രകോപിതരായ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ അരുണിനെ മര്‍ദിച്ചു. മര്‍ദനമേറ്റ അരുണ്‍ ദേവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തില്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് അരുണിനെ വീണ്ടും മര്‍ദിച്ചു. മര്‍ദനത്തില്‍ അരുണിന് സാരമായി പരുക്കേറ്റിരുന്നു. സംഭവത്തില്‍ രണ്ടുപേരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *