CLOSE

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു : ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍

Share

കിളിമാനൂര്‍: സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. വിഴിഞ്ഞം കോട്ടുകാല്‍ മാങ്കോട്ടുകോണം, എസ്.ഡി ഭവനില്‍ നന്ദു എന്ന അബി സുരേഷാണ് (21) പിടിയിലായത്. നഗരൂര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. വീട്ടുകാര്‍ ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങി നല്‍കിയ ഫോണ്‍ വഴിയാണ് പെണ്‍കുട്ടി പ്രതിയെ പരിചയപ്പെട്ടത്. അബിയുടെ നിരന്തര നിര്‍ബന്ധത്തിന് വഴങ്ങി കുട്ടി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പല സ്ഥലങ്ങളിലും ഇയാളോടൊപ്പം പോവുകയായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

സ്‌കൂളില്‍ നടത്തിയ കൗണ്‍സലിംഗിലും അസ്വാഭാവികത തോന്നിയതോടെ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ തിരുവനന്തപുരത്തുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാക്കുകയുമായിരുന്നു. ഇവിടെ നിന്ന് കരമനയിലുള്ള മറ്റൊരു സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയുടെ മൊഴി അവിടെയെത്തി നഗരൂര്‍ പോലീസ് രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

Leave a Reply

Your email address will not be published.