CLOSE

മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉണ്ടാകുന്നത് വരെ കോണ്‍ഗ്രസ് സമരം; കെ സുധാകരന്‍

Share

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉണ്ടാകുന്നത് വരെ കോണ്‍ഗ്രസ് സമരം തുടരുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. മുല്ലപ്പെരിയാര്‍ വിവാദങ്ങളില്‍ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമെന്നെന്നും അദ്ദേഹം ആരോപിച്ചു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം, കേരളത്തിന് സുരക്ഷ, തമിഴ് നാടിന് ജലം ,എന്ന സന്ദേശവുമായാണ് കോണ്‍ഗ്രസ് ഇന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ പതിനൊന്നരക്കാണ് സമരം ആരംഭിച്ചത്.

വണ്ടിപ്പെരിയാര്‍ മുതല്‍ വാളാടി വരെ നാല് കിലോമീറ്റര്‍ ദൂരത്തിലാണ് മനുഷ്യച്ചങ്ങല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സമരം ഉദ്ഘാടനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *