CLOSE

കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴവിവാദം: മജീദിന്റെ മൊഴിയെടുത്തു

Share

കെ എം ഷാജി അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസില്‍ വിജിലന്‍സ് കെ.പി.എ മജീദിന്റെ മൊഴിയെടുത്തു. എന്നാല്‍ കേസുമായി ബന്ധപ്പെട്ടല്ല മറിച്ച് ഡി.വൈ.എസ്.പിയെ വ്യക്തിപരമായി കാണാനെത്തിയതെന്ന് മജീദ് പറഞ്ഞു.

അഴീക്കോട് പ്ലസ് ടു കോഴവിവാദവുമായി ബന്ധപ്പെട്ടാണ് മജീദിന്റെ മൊഴിയെടുത്തത്. കോഴിക്കോട് പോലീസ് ക്ലബ്ബില്‍ വെച്ചാണ് വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയത്. കണ്ണൂരില്‍ നിന്നുള്ള സംഘമാണ് മൊഴിയെടുത്തത്.

2014 ല്‍ അഴീക്കോട് സ്‌കൂളിന് പ്ലസ് അനുവദിച്ച് കിട്ടാന്‍ കെ.എം ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയെത്തുടര്‍ന്ന് നേരത്തെ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റും ഷാജിക്കെതിരെ കേസെടുത്തിരുന്നു.

കണ്ണൂരിലെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് അന്നത്തെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന മജീദിന്റെ മൊഴിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *