വയനാട്: പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ലക്കിടിയില്‍ ആണ് സംഭവം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവാണ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത്. വയനാട് സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥിനിക്കാണ് കുത്തേറ്റത്.
ലക്കിടി കോളേജിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ദീപു വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സുഹൃത്തിനൊപ്പം ബൈക്കിലാണ് ദീപു ലക്കിടിയില്‍ എത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെയും ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.