CLOSE

ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു

Share

ആലുവ: നവവധു തൂങ്ങി മരിച്ച നിലയില്‍. എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21) ആണ് ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.

ഭര്‍തൃവീട്ടുകാര്‍ക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മോഫ്സിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

ഇന്നലെ പോലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൊഫ്സിയ ആത്മഹത്യ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *