CLOSE

ഷൊര്‍ണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി

Share

പാലക്കാട്: ഷൊര്‍ണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടര്‍ന്നാണ് തീകൊളുത്തിയത്. തീകൊളുത്തുന്നതിനിടയില്‍ ഭര്‍ത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും ചികിത്സയിലാണ്.

ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവും ആശുപത്രിയില്‍ ചികിത്സയിലായതുകൊണ്ട് മറ്റ് നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ല. പൊള്ളലേറ്റ ലക്ഷ്മിയുടെ പരിക്ക് ഗുരുതരമാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷമാകും പോലീസ് മൊഴിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *