CLOSE

മാരക മയക്കു മരുന്നുമായി അഞ്ചംഗ സംഘം അറസ്റ്റില്‍

Share

അടിമാലി: കാറില്‍ മാരക മയക്കു മരുന്നുമായി സഞ്ചരിച്ച അഞ്ച് യുവാക്കള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. തൃശൂര്‍ കൊടകര ഇട്ടിയാംപുറത്ത് റോഷിത് രവീന്ദ്രന്‍ (36), വലപ്പാട് കരയില്‍ പൂഴിക്കുന്നത്ത് നിതിന്‍ കൃഷ്ണ (24), കണിമംഗലം കരയില്‍ റിസ്വാന്‍ റഹ്മാന്‍ (24), കണിമംഗലം കരയില്‍ ഷിനാസ് ഷറഫുദ്ദീന്‍ (23), ചാഴൂര്‍കരയില്‍ ചെമ്പെയില്‍ ദിലീഷ് ധര്‍മപാലന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

7.734 ഗ്രാം ഹഷീഷ് ഓയില്‍, 0.037 ഗ്രാം എല്‍.എസ്.ഡി, 0.519 ഗ്രാം എം.ഡി.എം.എ, 2.895 ഗ്രാം ഫിനോബാര്‍ബിറ്റോണ്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വാളറ യാക്കോബായ പള്ളിക്ക് സമീപത്തു നിന്നാണ് ഇവര്‍ പിടിയിലായത്. രാത്രി വാഹനപരിശോധനക്കിടെ അടിമാലി എക്‌സൈസ് റേഞ്ച് സംഘം ആണ് ഇവരെ പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ രഘു, പ്രിവന്റിവ് ഓഫീസര്‍ വി.പി സുരേഷ് കുമാര്‍, സിവില്‍ ഓഫീസര്‍മാരായ കെ.എസ് മീരാന്‍, കെ.പി ഉണ്ണികൃഷ്ണന്‍, എസ്.പി ശരത്ത് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. അറസ്റ്റ് ചെയ്ത പ്രതികളെ അടിമാലി കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *