CLOSE

കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് മോട്ടോര്‍ മോഷ്ടിച്ചു : അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

Share

പെരുമ്പാവൂര്‍: ഇലക്ട്രിക് മോട്ടോര്‍ മോഷ്ടിച്ചിച്ച് കേസില്‍ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. അസം മഹ്ഗുരി സ്വദേശി മന്‍സൂര്‍ അലിയാണ് (31) പൊലീസ് പിടിയിലായത്. പെരുമ്പാവൂര്‍ പൊലീസാണ് പ്രതിയെ പിടി കൂടിയത്. ചേലാമറ്റം അമ്പലത്തിന് സമീപമുള്ള പ്രവീഷ് എന്നയാളുടെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം മോട്ടോര്‍ മോഷണം പോയത്. വീടിന്റെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് മോട്ടോര്‍ ആണ് മോഷ്ടിച്ചത്. സബ് ഇന്‍സ്പെക്ടര്‍ റിന്‍സ് എം. തോമസ്, എ.എസ്.ഐ സത്താര്‍, എസ്.സി.പി.ഒ ജമാല്‍, സി.പി.ഒ അഭിലാഷ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.