CLOSE

അന്‍സിയുടെ പിതാവ് മുഖ്യമന്ത്രിയെ കണ്ടു; പ്രത്യേക കേസായി പരിഗണിക്കുമെന്ന് ഉറപ്പ്

Share

തിരുവനന്തപുരം: അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കി. അന്‍സി സന്ദര്‍ശിച്ച ഹോട്ടലുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ദുരൂഹതകള്‍ മാറ്റണമെന്നാണു പരാതിയിലെ പ്രധാന ആവശ്യം.

പ്രത്യേക കേസായി പരിഗണിച്ച് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി കുടുംബം പറഞ്ഞു. കേസിലെ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക് ഒളിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നു പരാതിയില്‍ പറയുന്നു. ഹോട്ടലില്‍ നടന്നതു ഒളിച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായേ ഇതിനെ കാണാനാകൂ.

അന്‍സി കബീര്‍ ലഹരിവസ്തുക്കളോ മദ്യമോ ഉപയോഗിച്ചിരുന്നില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഹോട്ടലില്‍ നിന്ന് സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ അന്‍സിയെയും കൂട്ടുകാരെയും കാര്‍ പിന്തുടര്‍ന്നതെന്തിനാണെന്ന കാര്യം അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *