സംസ്ഥാനത്തെ നോക്കുകൂലി വിഷയത്തില്‍ വീണ്ടും ഇടപെട്ട് ഹൈക്കോടതി. ചുമട്ട് തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി പറഞ്ഞു. നിയമഭേദഗതി സംബന്ധിച്ച് നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്കി. നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് പറഞ്ഞ ജസ്റ്റിസ് ദേവന് രാമചന്ദ്രന് അടുത്ത മാസം 8ന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.
നോക്കുകൂലി വാങ്ങുന്ന തൊഴിലാളികള്‍ക്കും യൂണിയനുകള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി പോലീസിനും നിര്‍ദ്ദേശം നല്കി. ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. നോക്കുകൂലി എന്ന വാക്ക് സംസ്ഥാനത്ത് കേള്‍ക്കരുതെന്നാണ് മൂന്ന് ആഴ്ച മുമ്പ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞിരുന്നു.
നോക്കുകൂലി സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും നിര്‍ദേശം നല്‍കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന വ്യവസ്ഥകള്‍ പ്രകാരം ഗുരുതരകുറ്റത്തിന് കേസെടുക്കണമെന്നും കോടതി നിര്‍ദേശം നല്കി. നോക്കുകൂലി പ്രത്യക്ഷമായോ പരോക്ഷമായോ വാങ്ങാനുള്ള ഏത് ശ്രമത്തെയും ഭീഷണിപ്പെടുത്തി പണംവാങ്ങലായി പരിഗണിക്കണമെന്നായിരുന്നു ഈ മാസം തുടക്കത്തില്‍ അറിയിച്ചത്.