CLOSE

മാറാട് കൂട്ടക്കൊല: ഒളിവില്‍ പോയിരുന്ന 2 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം വിധിച്ചു

Share

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ ഒളിവില്‍ പോയിരുന്ന 2 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് മാറാട് പ്രത്യേക അഡീഷനല്‍ കോടതി. കേസിലെ 95-ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചന്റെ പുരയില്‍ കോയമോന്‍ എന്ന ഹൈദ്രോസ്‌കുട്ടി (50), 148-ാം പ്രതി മാറാട് കല്ലുവച്ച വീട്ടില്‍ നിസാമുദ്ദീന്‍ (41) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

സ്പര്‍ധ വളര്‍ത്തല്‍, അന്യായമായി സംഘം ചേരല്‍, സ്‌ഫോടകവസ്തു നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരം കോയമോനും കൊലപാതകം, അന്യായമായി സംഘം ചേരല്‍, മാരകായുധവുമായി കലാപം, ആയുധ നിരോധന നിയമം എന്നിവ പ്രകാരം നിസാമുദ്ദീനും കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. 2003 മേയ് 2നാണ് കേസിനാസ്പദമായ മാറാട് കൂട്ടക്കൊല നടന്നത്. അരയസമാജത്തിലെ 8 പേരും അക്രമി സംഘത്തിലെ ഒരാളുമാണ് മരിച്ചത്. വിചാരണ നേരിട്ട 139 പേരില്‍ 63 പ്രതികളെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. കോയ മോനും നിസാമുദ്ദീനും 2010, 2011 വര്‍ഷങ്ങളിലാണ് പിടിയിലായത്. സ്‌പെഷല്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എസ് അംബികയാണ് ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *