CLOSE

മോഫിയ പര്‍വീന്റെ ആത്മഹത്യ; ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍

Share

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍. കോതമംഗലത്തെ ബന്ധുവീട്ടില്‍ കഴിയുകയായിരുന്നു ഇവരെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്.

മോഫിയയുടെ ആത്മഹത്യയ്ക്ക് ശേഷം ഇവര്‍ ഒളിവിലായിരുന്നു. ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, പരാതി പരിഗണിച്ച സമയത്ത് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ സംഭവിച്ച കാര്യങ്ങളിലും അന്വേഷണസംഘം ഇന്ന് വ്യക്തത വരുത്തും. ആലുവ സിഐ അവഹേളിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത കമ്മീഷനും, റൂറല്‍ എസ്പിയും ആവശ്യപ്പെട്ടിരുന്നു.

ഗാര്‍ഹികപീഡനത്തെത്തുടര്‍ന്നാണ് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയാ പര്‍വീന്‍ എന്ന എല്‍എല്‍ബി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ സ്ഥലം സിഐ സുധീറിനും ഭര്‍തൃകുടുംബത്തിനും ഭര്‍ത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *