CLOSE

വടകര തണ്ണീര്‍പന്തലില്‍ ഗുണ്ടാ സംഘം വീടുകയറി ആക്രമിച്ചു

Share

വടകര: വടകര തണ്ണീര്‍പന്തലില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വടകരയിലെ പാലോറ നസീറിന്റെ വീട്ടില്‍ കയറിയാണ് ആറംഗ സംഘം ആക്രമണം നടത്തിയത്. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. ആക്രമണം തടയാനെത്തിയ നാട്ടുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഗുണ്ടാസംഘം രക്ഷപെട്ടു. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം.

Leave a Reply

Your email address will not be published.