CLOSE

സ്‌കൂളില്‍ മോഷണം നടത്തിയ കേസ് : പ്രതി അറസ്റ്റില്‍

Share

അടൂര്‍: സ്‌കൂളില്‍ മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലം മങ്ങാട് ശ്രീകുമാരപുരം നഗര്‍ ഹൗസ് നമ്പര്‍ 71-ല്‍ താഴത്തുതൊടിയില്‍ വീട്ടില്‍ സുധി (52) ആണ് പോലീസ് പിടിയിലായത്. ഏനാത്ത് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നവംബര്‍ ഒന്നിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കടമ്പനാട് കെ.ആര്‍.കെ.പി.എം.ജി.എച്ച്.എസ് ആന്‍ഡ് വി.എച്ച്.എസ് ഓഫീസില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

മൊബൈല്‍ ടവര്‍ ലൊക്കേഷനും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഏനാത്ത് സി.ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *