CLOSE

വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ്: യുവാവിന് ആറുവര്‍ഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

Share

ത്തനംതിട്ട: പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കടമ്പനാട് പോരുവഴി ഏഴാം മൈല്‍ പരുത്തിവിള വടക്കേവീട്ടില്‍ രഞ്ജിത്തിനാണ് (25) പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ ആറുവര്‍ഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

2015-ല്‍ ആണ് കേസിനാസ്പദമായ സംഭവം. ബസ് കണ്ടക്ടറായിരുന്ന പ്രതി പെണ്‍കുട്ടിയെ ബസില്‍ വെച്ചാണ് പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ചു. എന്നാല്‍, സുഹൃത്തിന്റെ ഭാര്യക്ക് പ്രതി പെണ്‍കുട്ടിയെ ചതിയില്‍പെടുത്തിയതാണെന്ന് മനസ്സിലായി.

തുടര്‍ന്ന് അടൂര്‍ പൊലീസ് അന്വേഷിക്കുന്ന വിവരവും അറിഞ്ഞതോടെ പ്രതിയെയും പെണ്‍കുട്ടിയെയും സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിടുകയും ചെയ്തു. പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജയ്‌സണ്‍ മാത്യൂസ് ഹാജരായി.

Leave a Reply

Your email address will not be published.