CLOSE

പ്രണയം നടിച്ച് പീഡനം : പോക്‌സോ കേസിലെ പ്രതി ആറ് വര്‍ഷത്തിന് ശേഷം വിമാനത്താവളത്തില്‍ അറസ്റ്റില്‍

Share

ടൂര്‍: പോക്‌സോ കേസിലെ പ്രതി ആറ് വര്‍ഷത്തിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. 17കാരിയെ പീഡിപ്പിച്ച കേസില്‍ കോന്നി തണ്ണിത്തോട് സ്വദേശി സെല്‍വകുമാറിനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്.

പോക്സോ നിയമപ്രകാരം 2015-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് പിടിയിലായത്. അടൂര്‍ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഇയാള്‍ കുറ്റകൃത്യത്തിനു ശേഷം വിദേശത്തേക്ക് കടന്നതോടെ 2016 ഒക്ടോബറില്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തില്‍ പ്രതിയെ തടഞ്ഞ് പോലീസിന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *