ആലപ്പുഴ: നാടന്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഗുണ്ടസംഘത്തലവന് ചാത്തനാട് ലേ കണ്ണന് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രദേശത്തു നിന്ന് നാടന്‍ ബോംബ് കണ്ടെത്തിയത്. സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത് എതിര് സംഘത്തലവന് അടക്കം രണ്ടു പേരാണ്.
വീട്ടിലെ ടെറസില്‍ സിലിണ്ടര്‍ രൂപത്തില്‍ കാണപ്പെട്ട സ്ഫോടകവസ്തു ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ സുരക്ഷിതമായി നിര്‍വീര്യമാക്കുകയായിരുന്നു.
ജില്ല പോലീസ് മേധാവി ജി ജയദേവിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ രാഹുല്‍ രാധാകൃഷ്ണനും ലേ കണ്ണനും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരും തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ കൊടും ശത്രുക്കളായി. കഴിഞ്ഞദിവസം രാഹുലിന്റെ സംഘത്തിന്റെ ഭാഗമായ ഒരാളെ വെട്ടിപ്പരിക്കേല്പിച്ച് മടങ്ങവെയാണ് കണ്ണന് സ്ഫോടനത്തില്‍ മരിച്ചത്.