CLOSE

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട: 98 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

Share

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1990 ഗ്രാം സ്വര്‍ണവുമായി മലപ്പുറം സ്വദേശി മങ്കരത്തൊടി മുജീബിനെ കസ്റ്റംസ് പിടികൂടി. ആഗോള വിപണിയില്‍ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയതെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവുമായി പ്രതികള്‍ പിടിയിലായത്. ഇതിനു പുറമെ, 4 യാത്രക്കാരില്‍ നിന്നായി 36 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി.

കഴിഞ്ഞ ദിവസവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. ഒരുകോടി അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അജിനാസ്, റഹീസ് എന്നിവരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു രണ്ട് കിലോ 127 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *