CLOSE

സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ കെപിസിസിയുടെ രാത്രി നടത്തം ഇന്ന്; കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും

Share

തിരുവനന്തപുരം: സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ രാത്രി നടത്തം ഇന്ന്. ഇന്ന് രാത്രി 9 ന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായാണ് രാത്രി നടത്തം സംഘടിപ്പുന്നത്. പെണ്മയ്ക്കൊപ്പമെന്ന മുദ്രവാക്യം ഉയര്‍ത്തിയുള്ള വനിതകളുടെ രാത്രികാല നടത്തം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.

മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ഉള്‍പ്പെടെയുള്ള സംഘടനകളിലെ സ്ത്രീകള്‍ അണിനിരക്കും. കോണ്‍ഗ്രസിന്റെ എല്ലാ ജനപ്രതിനിധികളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശമുണ്ട്.

അതേസമയം മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് ഉടന്‍ നടക്കും. റൂറല്‍ എസ് പി ഓഫീസ് ഉപരോധിക്കും. പ്രദേശത്ത് വന്‍ പോലീസ് സന്നാഹമാണ്. ആലുവ ഈസ്റ്റ് സ്റ്റേഷനിലും എസ് പി ഓഫീസിനും ഇടയില്‍ ബാരിക്കേഡ് ഉയര്‍ത്തി പോലീസ്. സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *