CLOSE

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

Share

ഞ്ചാലുംമൂട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുഴിമതിക്കാട് സ്വദേശി റോഷിത്ത് (27) ആണ് പോലീസ് പിടിയിലായത്. തൃക്കടവൂര്‍ കോട്ടക്കകം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരു വര്‍ഷത്തിലേറെയായി ഇയാള്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തെന്മലയിലെ ലോഡ്ജില്‍ ഉള്‍പ്പെടെ യുവതിയെ എത്തിച്ച് പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു.

യുവതിയെ പീഡനത്തിനിരയായിക്കിയ ശേഷം യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയായിരുന്നു. ഇതിനിടെയാണ് യുവതി അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കിയത്. സി.ഐ ദേവരാജന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ റഹീം, ശ്യാം, ഷബ്‌ന, എ.എസ്.ഐമാരായ ബാബുക്കുട്ടന്‍, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *