CLOSE

മോഫിയയുടെ ആത്മഹത്യ; സി.ഐയ്‌ക്കെതിരെ നടപടി വേണം: വനിതാ കമ്മീഷന്‍

Share

ആലുവ: മോഫിയയുടെ ആത്മഹത്യയില്‍ സി.ഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. സ്വയം കേസെടുക്കുന്നതും പരിഗണനയിലെന്ന് പി സതീദേവി പറഞ്ഞു. മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സിഐ സുധീറിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.

ഡിവൈഎസ്പി യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും സതീദേവി അറിയിച്ചു. സിഐ സുധീര്‍ തെറ്റ് ആവര്‍ത്തിക്കുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലായത്. മോഫിയ പര്‍വീണ്‍ വിഷയത്തില്‍ നിലവില്‍ വനിത കമ്മീഷന്‍ കേസ് എടുത്തിട്ടില്ലെന്നും സതീദേവി അറിയിച്ചു.

മോഫിയ പര്‍വീണ്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 29 ന് പരാതി ഡിവൈഎസ്പി സിഐയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ സിഐ തുടര്‍ നടപടികള്‍ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പോലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *