CLOSE

വയോധികയുടെ മാല കവര്‍ന്ന കേസ് : യുവാവ് പിടിയില്‍

Share

കൊല്ലം: വീടിന് സമീപമുള്ള റോഡില്‍ വെച്ച് വയോധികയുടെ മാല കവര്‍ന്നയാള്‍ പിടിയില്‍. പാരിപ്പള്ളി കിഴക്കനേല വട്ടയം ചരുവിള പുത്തന്‍വീട്ടില്‍ എസ്. ഷാനവാസാണ് (23 അപ്പുണ്ണി) പൊലീസ് പിടിയിലായത്. കഴിഞ്ഞ എട്ടിന് ആണ് സംഭവം. നെട്ടയം സ്വദേശിനിയായ ജമീലാബീവിയുടെ (75) മാലയാണ് ഇയാള്‍ കവര്‍ന്ന് കടന്ന് കളഞ്ഞത്.

പൊലീസ് പിന്തുടര്‍ന്ന് പാലക്കാട് ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ സമീപത്തു നിന്ന് പിടികൂടുകയായിരുന്നു. പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ എ. അല്‍ജബര്‍, എസ്.ഐമാരായ അനൂപ് സി. നായര്‍, പ്രദീപ് കുമാര്‍, എ.എസ്.ഐ അഖിലേഷ്, സി.പി.ഒമാരായ സന്തോഷ്, അജു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *