CLOSE

സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി; മോഫിയയുടെ പിതാവ്

Share

റണാകുളം: ആത്മഹത്യ ചെയ്ത മോഫിയയുടെ പിതാവുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയാതായി മോഫിയയുടെ പിതാവ് പറഞ്ഞു. സര്‍ക്കാര്‍ മോഫിയയുടെ കുടംബത്തിനൊപ്പമെന്ന് മോഫിയയുടെ വീട് സന്ദര്‍ശിച്ച മന്ത്രി പി രാജീവ് പറഞ്ഞു.

കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. സര്‍ക്കാര്‍ നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുടര്‍നടപടി ഉണ്ടാകുമെന്നാണ് മന്ത്രി ഉറപ്പ് നല്‍കി. സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് വിശദീകരണം.

അതേസമയം മോഫിയ പര്‍വീന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂര പീഡത്തിന് ഇരയായെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഭര്‍തൃ മാതാവ് സ്ഥിരമായി ഉപദ്രവിച്ചെന്നും മോഫിയയുെട ശാരീരത്തില്‍ പല തവണ മുറിവേല്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *