CLOSE

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്

Share

പോത്തന്‍കോട്: കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവതിക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 9.15 ഓടെ പോത്തന്‍കോട് ക്രസന്റ് ഓഡിറ്റോറിയത്തിന് എതിര്‍വശത്താണ് അപകടം. സ്‌കൂട്ടറില്‍ പോത്തന്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന യുവതി. അതേ ദിശയില്‍ പോയ കെ.എസ്.ആര്‍.ടി.സി ബസിന്റെ പിറകുവശം യുവതിയുടെ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു.

തുടര്‍ന്ന് യുവതി റോഡ് വശത്ത് മറ്റൊരു സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങിയ സ്ത്രീയുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *