ശാസ്താംകോട്ട: ഭാര്യയെയും പിതാവിനെയും മര്‍ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് തെങ്ങുംവിള അന്‍സില്‍ മന്‍സില്‍ ഷിബുവിനെ (40) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പതിവായി ഭാര്യ സജീനയെ ഷിബു മര്‍ദിക്കുമായിരുന്നു. കഴിഞ്ഞ ദിവസം ഷിബു ഭാര്യയെ മര്‍ദിക്കുന്നത് കണ്ട് പിതാവ് ഇബ്രാഹിംകുട്ടി തടസ്സം പിടിക്കാനെത്തി. തുടര്‍ന്ന് ഇബ്രാഹിംകുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിക്കുകയായുന്നു.
ഷിബുവിന്റെ ആക്രണമണത്തില്‍ പരിക്കേറ്റ ഇരുവരും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സജീന നല്കിയ പരാതിയില്‍ അറസ്റ്റ് ചെയ്ത ഷിബുവിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.