ഇടുക്കി: നിരോധിത ലഹരി ഉല്പന്നന്നവുമായി യുവാവിനെയും യുവതിയെയും എക്സൈസ് സംഘം പിടികൂടി. എറണാകുളം സ്വദേശി ഷെഫിന് മാത്യു (32), കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര (20) എന്നിവരെയാണ് 0.06 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ഇരുവരും പരുന്തുംപാറയില്‍ സന്ദര്‍ശിക്കുന്നതിനിടെ സംശയം തോന്നിയ എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് ഇവരുടെ പക്കല്‍നിന്ന് നിരോധിത ലഹരിവസ്തു കണ്ടെത്തിയത്.
മുറിയിലും കുറച്ച് അളവിലിരിപ്പുണ്ടെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് കുമളിയിലെത്തിച്ച് പരിശോധന നടത്തി. ഇവര്‍ മുമ്പ് ലഹരിക്കേസുകളില്‍ പ്രതിയാണോയെന്ന് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുമളിയിലെ ഹോട്ടലില്‍ ബുധനാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ഇവിടെ നിന്നാണ് ഇന്നലെ പരുന്തുംപാറ സന്ദര്‍ശിക്കാന്‍ പോയത്. പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി വണ്ടിപ്പെരിയാര്‍ സെക്ഷന്‍ ഓഫീസ് കൈമാറി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.