തിരുവനന്തപുരം: വൃക്ക വില്ക്കാന് വിസമ്മതിച്ചതിന് വീട്ടമ്മയ്ക്ക് മര്‍ദനം. തിരുവന്തപുരം വിഴിഞ്ഞതാണ് സംഭവം. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടപ്പുറം സ്വദേശി സാജനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സാജന്റെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടുടമസ്ഥന് ഇവരോട് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ വൃക്ക വില്ക്കാന് ഭാര്യയോട് നിരന്തരം ആവശ്യപ്പെട്ടത്.
നേരത്തെ വിഴിഞ്ഞം കേന്ദ്രീകരിച്ച് നടക്കുന്ന വൃക്ക വില്‍പ്പനയെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഈ സംഭവം പുറത്തു വന്നത്.