CLOSE

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസ്:പ്രതികള്‍ പിടിയില്‍

Share

കൊച്ചി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍.തൃശൂര്‍ തലപ്പള്ളി സ്വദേശി മുഹമ്മദ്ദ് നിയാസ് (26), തൃശൂര്‍ പള്ളിക്കല്‍ സ്വദേശി അജാസ് (25) എന്നിവരാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. വിദേശത്തുനിന്നു നാട്ടിലേക്കുവരും വഴി എയര്‍പോര്‍ട്ടില്‍ വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുഹമ്മദ്ദ് നിയാസ് കേസിലെ രണ്ടാംപ്രതിയും അജാസ് മൂന്നാംപ്രതിയുമാണ്.
2017 ലാണ് യുവതിയെ ഒന്നാംപ്രതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി ഒന്നരപ്പവന്റെ മാല പണയം വയ്ക്കാന്‍ വാങ്ങിയെടുത്തു. 2018 മുതല്‍ പലതവണയായി വിവിധ ഹോട്ടലുകളില്‍ വച്ച് യുവതിയെ ബലാല്‍സംഗത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ മൊബെലില്‍ പകര്‍ത്തി മുഹമ്മദ്ദ് നിയാസിനും അജാസിനും കൈമാറുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ഇരുവരും തങ്ങളുടെ ഇംഗിതത്തിന് നിര്‍ബന്ധിച്ചെങ്കിലും വിസമ്മതിച്ച യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒന്നാംപ്രതി വിദേശത്ത് ഒളിവിലാണ്.

Leave a Reply

Your email address will not be published.