ബേപ്പൂര്‍: അയല്‍വാസിയെ ബ്ലേഡ് കൊണ്ട് ശരീരമാസകലം മുറിവേല്‍പിച്ച പ്രതി അറസ്റ്റില്‍. ബേപ്പൂര്‍ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ബേപ്പൂര്‍ ഭദ്രകാളി ക്ഷേത്രത്തിനു വടക്കുഭാഗം പൂണാര്‍ വളപ്പില്‍ താമസിക്കുന്ന അധികാരി വീട്ടില്‍ എ.വി. അഷ്‌റഫ് (49) ആണ് പിടിയിലായത്.
അയല്‍വാസിയായ കരിച്ചാലി ലക്ഷ്മണനെ(62) ആണ് പ്രതി ബ്ലേഡ് കൊണ്ട് മാരകമായി മുറിവേല്‍പിച്ചത്. കരിച്ചാലി ലക്ഷ്മണന്റെ ഭാര്യ ശനിയാഴ്ച പുലര്‍ച്ചെ നാലരക്ക് വീടിന്റെ മുറ്റം അടിച്ചു വാരുന്ന സമയത്ത് അഷ്‌റഫ് അതിക്രമിച്ച് കയറിയിരുന്നു. ഇത് ലക്ഷ്മണന്‍ ചോദ്യം ചെയ്തതിനാണ് രോഷാകുലനായ പ്രതി ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചത്.
പ്രതിയുടെ ആക്രമണത്തില്‍ കഴുത്തിന്റെ ഇരു വശങ്ങളിലും പുറത്തും നെഞ്ചിലും ഗുരുതര പരിക്കേറ്റ ലക്ഷ്മണനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബേപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ വി സിജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അബ്ദുല്‍ വഹാബ്, ശ്രീസിത, സന്തോഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘം ആണ് പ്രതി അഷ്‌റഫിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.