കറുകച്ചാല്‍: തനിച്ച് താമസിച്ച വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. അഞ്ചാനി കോളനിയില്‍ അനി (അനിയന്‍കുട്ടന്‍-44) ആണ് പിടിയിലായത്. കറുകച്ചാല്‍ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ഈ മാസം 22നായിരുന്നു കേസിനാസ്പദമായ സംഭവം. കൊന്നക്കാട് കോളനിയില്‍ ഒറ്റക്ക് കഴിയുന്ന വയോധികയുടെ വീട്ടില്‍ രാത്രി ഒമ്പതരയോടെ അനി അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ഇയാളെ തള്ളി പുറത്താക്കി വാതിലടച്ചു. വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ പുറത്തു നിന്ന് വാതിലിന്റെ കുറ്റിയിട്ട് രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് ബന്ധുവെത്തി വാതില്‍ തുറന്നാണ് വീട്ടമ്മയെ രക്ഷിച്ചത്. ഒളിവില്‍ പോയ പ്രതിയെ കങ്ങഴയില്‍ നിന്നാണ് കറുകച്ചാല്‍ പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ പ്രായമുള്ള സ്ത്രീകളെ മാനഭംഗപ്പെടുത്തിയതിന് വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.