CLOSE

റോഡ് വെട്ടുന്നത് തടഞ്ഞു: യുവതിക്കുനേരെ ആക്രമണം; തലയ്ക്ക് ഗുരുതര പരിക്ക്

Share

കോഴിക്കോട്: പറമ്പിലൂടെ റോഡ് വെട്ടുന്നതു തടഞ്ഞ യുവതിക്കുനേരെ ആക്രമണം. പയ്യോളി ഇരിങ്ങല്‍ സ്വദേശി ലിഷയ്ക്കാണു തലയില്‍ ഗുരുതരമായി പരിക്കേറ്റത്. പുലര്‍ച്ചെയായിരുന്നു ആക്രമണം.

പോലീസാണ് ആശുപത്രിയിലെത്തിച്ചത്. വഴിവെട്ടുന്നതിനെ തുടര്‍ന്ന് ഏറെനാളായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. കല്ലെറിഞ്ഞും മണ്‍വെട്ടി ഉപയോഗിച്ചുമായിരുന്നു ആക്രമണമെന്നു പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *