CLOSE

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

Share

ആലപ്പുഴ : കോര്‍ത്തുശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 60 കാരിയായ ആനി രഞ്ജിത്ത് ഇവരുടെ മക്കളായ ലെനിന്‍ (35), സുനില്‍ (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം നടന്നത്.ആനിയെ തൂങ്ങിമരിച്ച നിലയിലും മക്കള്‍ മുറിയ്ക്കുള്ളില്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മൂന്ന് പേരും മത്സ്യത്തൊഴിലാളികളാണ്. ഇന്നലെ രാത്രി ജോലി കഴിഞ്ഞെത്തിയ ഇവര്‍ വഴക്കിട്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

Leave a Reply

Your email address will not be published.