കിളികൊല്ലൂര്‍: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തൃക്കടവൂര്‍ കൂരീപ്പുഴ കൊച്ചാലുംമൂടിന് സമീപം കുന്നുവിള തെക്കതില്‍ രതീഷ് (41) ആണ് പോലീസ് പിടിയിലായത്.
കിളികൊല്ലൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
കിളികൊല്ലൂര്‍ സി.ഐ കെ വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ വി.എസ് ശ്രീനാഥ്, താഹകോയ, എ.എസ്.ഐമാരായ പ്രകാശ് ചന്ദ്രന്, ഡെല്ഫിന് ബോണിഫസ്, എസ്.സി.പി.ഒ ഷിഹാബുദ്ദീന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.