CLOSE

വി പി നന്ദകുമാറിനു ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ആദരവ്

Share

തൃശ്ശൂര്‍: മണപ്പുറം ഫിനാന്‍സ് എം ഡി യും സിഇഒയും, മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീയുമായ വി പി നന്ദകുമാറിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സ്വീകരണം നല്‍കി .

കോവിഡ് കാലഘട്ടത്തില്‍ മണപ്പുറം ഫൗണ്ടേഷന്‍ സമൂഹത്തിന്റെ ഉന്ന മനത്തിനായി നല്‍കിയ നിരവധി സന്നദ്ധ സേവന പദ്ധതികള്‍ മുന്‍ നിര്‍ത്തിയാണിത്.

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡണ്ട് ഡോക്ടര്‍ ഇ.പി ജോണ്‍സന്‍ ചടങ്ങില്‍ ഉദ്ഘാടനം നിര്‍വഹിച്ചു . അന്താരാഷ്ട ലയണ്‍സ് കൂട്ടായ്മയിലൂടെ മണപ്പുറം ഫൗണ്ടേഷന്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രവാസലോകം ഏറെ സ്‌നേഹത്തോടെയാണ് നോക്കിക്കാണുന്നതെന്നു ഉത്ഘാടനവേളയില്‍ അസോസിയേഷന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു .

മണപ്പുറം ഫിനാന്‍സ് ജനറല്‍ മാനേജരും ചീഫ് പി. ആര്‍ ഒ സനോജ് ഹെര്‍ബര്‍ട്ട്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ പി ആര്‍ ഒ കെ എം അഷ്റഫ്, ചന്ദ്രപ്രകാശ് ഇടമന , അഡ്വക്കേറ്റ് വൈ എ റഹീം ,
പി എ രവീന്ദ്രന്‍ , വി എന്‍ ബാബു, വിമല്‍, ഇഗ്നേഷ്യസ് , ഈപ്പന്‍ വര്‍ഗീസ്, പ്രഭാകരന്‍ തുടങ്ങിയ ഒട്ടേറെ പ്രവാസലോകത്തെ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.