CLOSE

ശബരിമലയില്‍ മൂന്നു ദിവസം കൊണ്ട് ലഭിച്ചത് നാലുകോടി, വരുമാനം 14 കോടിയായി ഉയര്‍ന്നു

Share

പത്തനംതിട്ട: ശബരിമലയിലെ വരുമാനം 14 കോടിയായി ഉയര്‍ന്നു. മൂന്നു ദിവസം കൊണ്ട് ലഭിച്ചത് നാലുകോടി രൂപയാണ്. കാണിക്ക ഇനത്തിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ വരുമാനം പത്ത് കോടി കവിഞ്ഞിരുന്നു. അരവണ, അപ്പം വിതരണവും നാളീകേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വരുമാനം വര്‍ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.

നവംബര്‍ 16 മുതല്‍ 25 വരെയുള്ള പത്ത് ദിവസത്തുള്ളില്‍ ശബരിമലയില്‍ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. നട വരവിലും വര്‍ധനയുണ്ടായി. ലേലത്തില്‍ പോകാതിരുന്ന നാളീകേരം ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തില്‍ പോയിരുന്നു.

Leave a Reply

Your email address will not be published.