CLOSE

ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു : യുവാവ് അറസ്റ്റില്‍

Share

രവിപുരം: ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. ഇരവിപുരം വാളത്തുംഗല്‍ ചേതന നഗര്‍ 211 രാഹുല്‍ ഭവനം വീട്ടില്‍ ആര്‍ രാഹുല്‍ (31) ആണ് പോലീസ് പിടിയിലായത്. മാലിന്യ നിര്‍മാര്‍ജന സംരംഭത്തില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

എന്‍വയണ്‍മെന്റല്‍ റിസോഴ്‌സ് കോ ഓപറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റാണ് ഇയാള്‍. ഈ സ്ഥാപനം ആരംഭിക്കുന്ന മാലിന്യ നിര്‍മാര്‍ജന സംരംഭത്തില്‍ ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് എന്ന തസ്തികയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.

Leave a Reply

Your email address will not be published.