CLOSE

തൃശൂരിലെ യുവാക്കളുടെ മരണം: വ്യാജമദ്യം തന്നെ; ഫോര്‍മാലിന്റെ ഉറവിടം തേടി പോലീസ്

Share

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ രണ്ട് പേര്‍ മരിച്ചത് വ്യാജ മദ്യം കഴിച്ചെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങളില്‍ മിഥൈല്‍ ആല്‍ക്കഹോളിന്റെയും ഫോര്‍മാലിന്റെയും അംശം കണ്ടെത്തി. ഒപ്പം ആന്തരിക അവയവങ്ങള്‍ പൊള്ളലേറ്റ നിലയിലും കണ്ടെത്തി. വ്യാജ മദ്യം വില്‍ക്കുന്നുവെന്ന് സംശയിക്കുന്ന മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു. മദ്യം എവിടുന്ന് കിട്ടി എന്നത്തില്‍ അന്വേഷണം ഊര്‍ജിതമാണ്.

ഫോര്‍മാലിന്‍ വാങ്ങിയ മെഡിക്കല്‍ ഷോപ്പ് കണ്ടെത്താന്‍ ശ്രമം തുടരുന്നു. ഫോര്‍മാലിന്‍ എങ്ങനെയാണ് കൈവശം വെച്ചതെന്നും അന്വേഷിക്കുന്നുണ്ട്. ഫോര്‍മാലിന്‍ കഴിച്ച ഉടന്‍ ഇരുവരും തളര്‍ന്നു വീണിരുന്നു. രണ്ടു യുവാക്കളുടെ മരണം ഫോര്‍മാലിന്‍ ഉള്ളില്‍ചെന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. അബദ്ധത്തില്‍ കഴിച്ചതാണോ, മനഃപൂര്‍വം നല്‍കിയതാണോയെന്നും പോലീസ് അന്വേഷണം തുടങ്ങി. വാങ്ങിവെച്ച മദ്യം മറ്റാരെങ്കിലും എടുത്ത് കഴിച്ച ശേഷം പകരം ഫോര്‍മാലിന്‍ ഒഴിച്ചുവച്ചതാണോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

ഇന്നലെയാണ് ഇരിങ്ങാലക്കുട സ്വദേശികളായ നിഷാന്ത്, ബിജു എന്നിവര്‍ മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 7 മണിയോടെയാണ് ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത്, ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ബിജു എന്നിവര്‍ ചിക്കന്‍ സ്റ്റാളില്‍ ഇരുന്ന് മദ്യപിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ ഇരുവരും കുഴഞ്ഞു വീണു. കണ്ണിലെ കാഴ്ചയ്ക്കും നഷ്ടം സംഭവിച്ചു. വായില്‍ നിന്ന് നുരയും പതയും വന്ന ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published.