കൊച്ചി: മോന്സന് മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. സാമ്പത്തിക തട്ടിപ്പിലെ പരാതിക്കാര്‍ക്ക് ഇ ഡി നോട്ടീസ് അയച്ചു. രേഖകളുമായി മൊഴി നല്കാന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരനായ യാക്കൂബിന് നോട്ടീസ് നല്കി. ഇഡിയുടെ ഇടപെടലിന് പിറകില്‍ നിക്ഷിപ്ത താല്‍പ്പര്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇഡിയുടെ കത്തിന് ക്രൈം ബ്രാഞ്ച് മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല മോന്സന് കേസിലെ അന്വേഷണ വിവരങ്ങളും കൈമാറിയിട്ടില്ല.
ഇതിനിടെ മോന്സന് മാവുങ്കല്‍ കേസിലെ ഹൈക്കോടതി ഇടപെടല്‍ പരിധിവിടുന്നുവെന്ന വിമര്‍ശനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു . ഹര്‍ജിയ്ക്ക് അപ്പുറമുള്ള കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് അന്വേഷണത്തെ ബാധിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും മുന്‍ ഡ്രൈവര്‍ ഇ വി അജിത് നല്കിയ ഹര്‍ജി അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
മോന്സന് കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം സംഭവിച്ച വീഴ്ച അക്കമിട്ട് ഹൈക്കോടതി നടത്തിയ വിമര്‍ശനത്തിന് പിറകെയാണ് സര്‍ക്കാര്‍ കോടതിയുടെ ഇടപെടലില്‍ അതൃപ്തി പ്രകടിപ്പിച്ചത്.
ഹര്ജിക്കാരന് ഉന്നയിക്കാത്ത വിഷയങ്ങളിലേക്ക് കോടതി ഇടപെടല്‍ നടത്തുകയാണെന്നും ഇത് കേസ് അ ന്വേ ഷണത്തെ കാര്യമായി ബാധിക്കുന്നുവെന്നുമാണ് വിമര്‍ശനം.