മൂവാറ്റുപുഴ: കഞ്ചാവ് വില്‍പന നടത്തിയിരുന്ന അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. അസം ഷില്‍പഗൂരി സ്വദേശി ഇനാമുള്‍ ഹഖാണ് പിടിയിലായത്. പേഴയ്ക്കാപ്പിള്ളിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് വില്‍പന സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം പരിശോധനക്കെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സനില്‍, ഓഫീസര്‍മാരായ സാജന്‍ പോള്‍, സാജു, അനുരാജ്, അരുണ്‍ ലാല്‍, ജിധിന്‍ ഗോപി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.