തിരുവനന്തപുരം: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന് വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കോടിയേരി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 13നാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി അവധിയെടുത്തത്.
കോടിയേരി അവധിയെടുത്തോടെ എ വിജയരാഘവനായിരുന്നു താത്കാലിക ചുമതല. മകന് ബിനീഷ് കോടിയേരി ജയില്‍ മോചിതനായതിനു പിന്നാലെയാണ് അദ്ദേഹം തല്‍സ്ഥാനത്തു തിരികെയെത്തിയത്.