CLOSE

സന്ദീപിന്റേത് ആര്‍എസ്എസ് നടത്തിയ ആസൂത്രിത കൊലപാതകം; കുടുംബത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കും; കോടിയേരി ബാലകൃഷ്ണന്‍

Share

തിരുവനന്തപുരം: തിരുവല്ലയില്‍ സി.പി.എം നേതാവ് സന്ദീപിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആര്‍.എസ്.എസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതക സംഘത്തെ നിയോഗിച്ചത് ബി.ജെ.പിയാണെന്നും, കൊലപാതകം വ്യക്തി വിരോധം മൂലമാണെന്ന് പോലീസ് പറഞ്ഞതായി അറിയില്ലെന്നും കോടിയേരി പറഞ്ഞു.

രാഷ്ട്രീയ കൊലപാതകം എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ഉണ്ടെന്നും കൊല്ലപ്പെട്ട സന്ദീപിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

സന്ദീപിന്റെ കുടുംബം അനാഥമാകില്ലെന്നു കോടിയേരി പറഞ്ഞു. കുടുംബത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കും. ഭാര്യ സുനിതയ്ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുന്ന ജോലി സിപിഎം ജില്ലാ നേതൃത്വം ഉറപ്പാക്കും. മക്കളുടെ പഠനത്തിന് ആവശ്യമായ സമ്പത്തിക സഹായം ഉറപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published.