CLOSE

സ്‌കൂള്‍ ഉച്ചഭക്ഷണ ചിലവിനത്തില്‍ അനുവദിച്ച നിലവിലുള്ള തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കൂള്‍ പി.ടി.എ കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്തയച്ചു

Share

മാലക്കല്ല് : സ്‌കൂള്‍ ഉച്ചഭക്ഷണ ചിലവിനത്തില്‍ അനുവദിച്ച നിലവിലുള്ള തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കൂള്‍ പി.ടി.എ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്കും കത്തയച്ചു. നവംബര്‍ മാസം ഉച്ചഭക്ഷണം നല്‍കിക്കഴിഞ്ഞപ്പോള്‍ ഏകദേശം നാല്‍പതിനായിരത്തോളം രൂപ അധിക ചിലവ് വന്നുവെന്നും ഈ രീതിയില്‍ മുന്നോട്ട് പോകുവാന്‍ കഴിയില്ലായെന്നും പി ടി എ കമ്മിറ്റിയും ഉച്ചഭക്ഷണ കമ്മിറ്റിയും വിലയിരുത്തി. അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനും മുഖ്യമന്ത്രിക്കും കത്തയച്ചു. ഹെഡ്മാസ്റ്റര്‍ എം.എ സജി ,പി ടി എ പ്രസിഡണ്ട് എ.സി സജി ,ബിജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *