കണ്ണൂര്‍: കണ്ണൂരില്‍ ഗൃഹനാഥന് ഭാര്യയെയും മക്കളെയും ആക്രമിച്ചു. വെട്ടിപരിക്കേല്പ്പിക്കുകയാണ് ചെയ്തത്. കൊറ്റാളിയിലെ പ്രവിദ, മകള്‍ റനിത എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് രവീന്ദ്രനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
തലയ്ക്ക് വെട്ടേറ്റ പ്രവിദയുടെ നില ഗുരുതരമാണ്. ഇരുവരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയെയും സഹോദരിയെയും ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മകനും മര്‍ദനമേറ്റിട്ടുണ്ട്. മകന്റെ കാലിനാണ് വെട്ടേറ്റത്. രവീന്ദ്രന്റെയും കൈകാലുകള്‍ക്കും പരിക്കുണ്ട്.
2019-ലാണ് വിദേശത്തായിരുന്ന രവീന്ദ്രന് നാട്ടിലെത്തിയത്. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി തങ്ങളെ ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് പ്രവിദയും മക്കളും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.